മേത്തല: മേത്തല സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അംഗ സമാശ്വാസ നിധിയിൽനിന്ന് ധന സഹായ വിതരണം നടത്തി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ജി. പുഷ്‌പാകരൻ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. സി.പി. രമേശൻ, മുൻ വൈസ് പ്രസിഡന്റ് വേണു വയമ്പനാട്ട്, ബോർഡ് അംഗങ്ങളായ കെ.ആർ. സുഭാഷ്, കെ.ബി. മഹേശ്വരി, ചന്ദ്രിക ശിവരാമൻ, ലത ഉണ്ണികൃഷ്ണൻ, അഡ്വ. എം. ബിജുകുമാർ, ഇ.എം. ജലീൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ് എം.എസ്. വിനയകുമാർ സ്വാഗതവും ബാങ്ക് സെക്രട്ടറി ടി.സി. മിനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.