തൃശൂർ പൂരം: പ്രദർശന നഗരിക്ക്​ കാൽനാട്ടൽ ഇന്ന്​​

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിന്‍റെ കാൽനാട്ടൽ വെള്ളിയാഴ്ച രാവിലെ 11.15ന്​ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ആദ്യവാരമാണ്​ ഉദ്​ഘാടനം. മേയ് 23ന്​ സമാപിക്കും. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ കഴിഞ്ഞ വർഷം പൂരം പ്രദർശനം തുടങ്ങി ദിവസങ്ങൾക്കകം അവസാനിപ്പിച്ചിരുന്നു. 180ഓളം പവലിയനുകളാണ്​ ഇത്തവണ പ്രദർശന നഗരിയിൽ സജ്ജമാകുന്നത്​. പ്രതിദിനം വൈകുന്നേരം ഓഡിറ്റോറിയത്തിൽ കലാപരിപാടികളും അരങ്ങേറും. ടിക്കറ്റ്​ നിരക്ക്​ 30 രൂപയും പൂരദിവസങ്ങളിൽ 50 രൂപയുമാണ്​. വാർത്ത സമ്മേളനത്തിൽ പൂരം പ്രദർശനം ഭാരവാഹികളായ കെ. വിജയരാഘവൻ, കേരപ്പത്ത്​ വേണുഗോപാല മേനോൻ, ജി. രാജേഷ്​, കെ. ദിലീപ്​ കുമാർ, പി. ശശിധരൻ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.