കുന്നപ്പിള്ളി-കാഞ്ഞിരപ്പിള്ളി പാലം യാഥാർഥ്യമാക്കണമെന്ന്​ ആവശ്യം

ചാലക്കുടി: മേലൂർ, പരിയാരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുന്നപ്പിള്ളി-കാഞ്ഞിരപ്പിള്ളി പാലം യാഥാർഥ്യമാക്കണമെന്ന് ആവശ്യം. അതിരപ്പിള്ളിയിലേക്ക് പോകുന്ന അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ വിനോദ സഞ്ചാരികളുൾപ്പെടെയുള്ളവരുടെ തിരക്ക് വർധിച്ചു വരുകയാണ്​. റൂട്ടിൽ പരിയാരം ജങ്ഷനിൽ റോഡ് വീതി കുറവായതിനാൽ ഗതാഗതക്കുരുക്ക്​ രൂക്ഷമാണ്. പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങളിൽ. കിലോമീറ്ററോളം നീളുന്ന വാഹനങ്ങളുടെ നിരയാണ്​ ഉണ്ടാവാറ്​. ചാലക്കുടിപ്പുഴക്ക്​ കുറുകെ കുന്നപ്പിള്ളി-കാഞ്ഞിരപ്പിള്ളി പാലം നിർമിക്കുകയാണെങ്കിൽ ഗതാഗതം തിരിച്ചുവിടാൻ കഴിയും. നേരത്തേ പൂലാനി എടത്രക്കാവിന് സമീപം സംസ്ഥാന ബജറ്റിൽ പാലം നിർമിക്കാൻ നിർദേശം ഉണ്ടായിരുന്നു. എന്നാൽ, സാങ്കേതിക പ്രശ്നങ്ങളാൽ പാലം നിർമാണത്തിനുള്ള നിർദേശം കുന്നപ്പിള്ളി കടവിലേക്ക് മാറ്റുകയായിരുന്നു. TC MChdy - 4 പാലം നിർമിക്കണമെന്ന് ആവശ്യമുയരുന്ന കാഞ്ഞിരപ്പിള്ളി ഭാഗം 'പാലം നിർമിക്കാൻ നടപടി വേണം' ചാലക്കുടി: കുന്നപ്പിള്ളി കടവിൽ എത്രയും വേഗം പാലം നിർമിക്കാൻ നടപടിയെടുക്കണമെന്ന് സി.പി.ഐ കുന്നപ്പിള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.ആർ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എം.എൻ. സുന്ദരൻ അധ്യക്ഷത വഹിച്ചു. മേലൂർ ലോക്കൽ സെക്രട്ടറി മധു തൂപ്രത്ത്, പി.വി. സുരാജ്, എം.എൻ. ദിനേശൻ, കെ.കെ. ഷാജി, പി.എസ്. രോഹിത് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കെ.കെ. ഷാജിയെയും അസി. സെക്രട്ടറിയായി പി.എസ്. രോഹിത്തിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.