കേരളവർമ ജേതാക്കൾ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിൽ നടന്ന കണ്ടംകുളത്തി സ്മാരക സൗത്ത് ഇന്ത്യൻ ഫുട്​ബാൾ ടൂർണമെന്‍റിൽ തൃശൂർ ശ്രീ കേരളവർമ കോളജ്‌ ജേതാക്കളായി. ഒന്നിനെതിരെ അഞ്ച് ഗോളിന്​ പഴഞ്ഞി എം.ഡി കോളജിനെയാണ്​ ഫൈനലിൽ തോൽപിച്ചത്​. മികച്ച താരമായി കേരളവർമ കോളജിന്‍റെ മിഥിലാജിനെ തിരഞ്ഞെടുത്തു. വിജയികൾക്ക് ഡെപ്യൂട്ടി കലക്ടർ ഐ.ജി. മധുസൂദനനും പ്രിസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസും ചേർന്ന് സമ്മാനദാനം നിർവഹിച്ചു. കണ്ടംകുളത്തി കുടുംബ പ്രതിനിധി പയസ് കണ്ടംകുളത്തി, തൊഴുത്തുംപറമ്പിൽ കുടുംബാംഗം അഡ്വ. ടി.ജെ. തോമസ് എന്നിവർ ചേർന്ന്​ കാഷ്​ അവാർഡ് സമ്മാനിച്ചു. കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്‍റു ടി. കല്യാൺ സ്വാഗതവും വൈസ് പ്രിസിപ്പൽ ഫാ. ജോയ് പീനിക്കാപറമ്പിൽ നന്ദിയും പറഞ്ഞു. tcm ijk കണ്ടംകുളത്തി സൗത്ത് ഇന്ത്യൻ ഫുട്​ബാൾ ട്രോഫിയുമായി കേരളവർമ കോളജ്‌ ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.