യുക്രെയ്നിന്റെ അയൽരാജ്യങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്

ന്യൂയോർക്: യുക്രെയ്നിന്റെ യുദ്ധവിമാനങ്ങൾക്ക് താവളമൊരുക്കുന്നതിനെതിരെ അയൽരാജ്യങ്ങൾക്ക് റഷ്യൻ സേനയുടെ മുന്നറിയിപ്പ്. തങ്ങളുടെ ഭൂപ്രദേശത്തുനിന്ന് യുക്രെയ്ൻ യുദ്ധവിമാനങ്ങൾ പറന്നാൽ ആ രാജ്യങ്ങളെയും യുദ്ധത്തിന്റെ ഭാഗമായി കണക്കാക്കുമെന്ന് റഷ്യ അറിയിച്ചു. യുക്രെയ്നിന്റെ യുദ്ധവിമാനങ്ങൾ റുമേനിയ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്കു മാറ്റിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊണഷങ്കോവ് ഞായറാഴ്ച പറഞ്ഞു. ഈ യുദ്ധവിമാനങ്ങൾ റഷ്യൻ സേനയെ ആ​​ക്രമിച്ചാൽ ആ രാജ്യങ്ങളും സൈനികസംഘർഷത്തിൽ ഇടപെട്ടതായി കണക്കാക്കുമെന്ന് കൊണഷങ്കോവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.