സ്കൂളുകളില്‍ എസ്.പി.സി പാസിങ് ഔട്ട് പരേഡ് നടന്നു

ആമ്പല്ലൂര്‍: അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കൻഡറി സ്കൂളില്‍ സ്റ്റുഡന്റ്‌ പൊലീസ് കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, പുതുക്കാട് എസ്.ഐ സിദ്ദിഖ് അബ്ദുല്‍ ഖാദര്‍, സ്കൂള്‍ പ്രധാനാധ്യാപിക സിനി എം. കുര്യാക്കോസ് എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. വാര്‍ഡ് അംഗം ദിനില്‍ പാലപ്പറമ്പില്‍, പി.ടി.എ പ്രസിഡന്റ് എന്‍.എസ്. ശാലിനി, ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റോയ് തോമസ് എന്നിവര്‍ പങ്കെടുത്തു. നന്തിക്കര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ എസ്.പി.സി സൂപ്പര്‍ സീനിയര്‍ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടന്നു. രണ്ടു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 44 കാഡറ്റുകളാണ് പരേഡില്‍ പങ്കെടുത്തത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് സല്യൂട്ട് സ്വീകരിച്ചു. പ്രധാനാധ്യാപിക സി.എം. ഷാലി കാഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിത സുനില്‍, നന്ദിനി സതീശന്‍, രാധാ വിശ്വംഭരന്‍, പുതുക്കാട് സി.ഐ ടി.എന്‍. ഉണ്ണികൃഷ്ണന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ. ഹേമ, എം.കെ. അശോകന്‍, എം.ആര്‍. ഭാസ്കരന്‍, രാമകൃഷ്ണന്‍, സുനില്‍ കൈതവളപ്പില്‍, കായികാധ്യാപകന്‍ ഷിജു, സി.പി.ഒ എ.യു. ഷിഹാബുദ്ദീന്‍, പരേഡ് കമാന്‍ഡര്‍ ടി.ആര്‍. അഭിനന്ദ് എന്നിവര്‍ പങ്കെടുത്തു. മുപ്ലിയം ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍, വിമല്‍ജ്യോതി സ്കൂള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്റ്‌ പൊലീസ് കാഡറ്റ് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് മുപ്ലിയം സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ സല്യൂട്ട് സ്വീകരിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് അംഗം ഹേമലത, വാര്‍ഡ് അംഗം പുഷ്പാകരന്‍ ഒറ്റാലി, വരന്തരപ്പിള്ളി എസ്​.എച്ച്.ഒ എസ്. ജയകൃഷ്ണന്‍, ജി.എച്ച്​.എസ്​.എസ് പ്രിന്‍സിപ്പല്‍ ഉഷ അശോകന്‍, വിമല്‍ ജ്യോതി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മറീന, ബെന്നി ചാക്കപ്പന്‍, ഇ.എം. സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.