പല്ലാവൂർ പുരസ്കാരങ്ങൾ സമ്മാനിച്ചു

ഇരിങ്ങാലക്കുട: 2021ലെ പല്ലാവൂർ ഗുരുസ്മൃതി അവാർഡ് മേളപ്രമാണി ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർക്കും ഗുരുപൂജ പുരസ്കാരം ചാലക്കുടി രാമൻ നമ്പീശനും സമർപ്പിച്ചു. പല്ലാവൂർ അപ്പുമാരാർ വാദ്യ ആസ്വാദക സമിതി കൂടൽമാണിക്യ ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ നടത്തിയ പല്ലാവൂർ താളവാദ്യ മഹോത്സവം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ അവാർഡ് സമ്മാനിച്ചു. വാദ്യകല പണ്ഡിതൻ കാലടി കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം നടത്തി. സമിതി പ്രസിഡന്‍റ്​ കലാമണ്ഡലം ശിവദാസ്, സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാർ, ട്രഷറർ അജയ്​മേനോൻ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലം ഹരി, സദനം ഭരതരാജൻ, തിരുവാലത്തൂർ ശിവൻ, മച്ചാട് പത്മകുമാർ, മുണ്ടത്തിക്കോട് സന്തോഷ് എന്നിവർ നയിച്ച പഞ്ചവാദ്യം അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.