പുല്ലൂറ്റ് പാലത്തിൽ അപകടക്കെണികൾ കൊടുങ്ങല്ലൂർ: അപകടക്കെണികളുമായി ഇരിങ്ങാലക്കുട -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പുല്ലൂറ്റ് പാലം. ഇവിടെ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ട് നാളേറെയായി. കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴികൾ കണ്ട് വെട്ടിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. വീതി കുറഞ്ഞ പാലമായതിനാൽ നടപ്പാതയിലൂടെയുള്ള സഞ്ചാരവും ദുഷ്കരമാണ്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഇത്തരത്തിൽ മൂന്ന് അപകടങ്ങൾ ഉണ്ടായതായി പറയുന്നു. പാലത്തിലെ കുഴികൾ അടക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൊടുങ്ങല്ലൂർ മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്. സജീവന്റെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി അധികൃതർക്ക് പരാതി നൽകി. നടപടിയില്ലെങ്കിൽ സമരം സംഘടിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചു. TCK.KDR.PULLUT PALAM പുല്ലൂറ്റ് പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.