* ആർ.ബി.ഐ ഗവർണറേക്കാൾ വേതനം വാങ്ങുന്ന ഉന്നതർ ബാങ്കിലുണ്ടെന്ന് തൃശൂർ: തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്കിൽ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഈമാസം 31ന് സ്വയം വിരമിക്കുന്ന സി.വി.ആർ. രാജേന്ദ്രന് 2020 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ 2.1 കോടി രൂപ നൽകുന്നത് അടക്കമുള്ള ധൂർത്ത് തടയാൻ റിസർവ് ബാങ്ക് ഇടപെടണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. മുമ്പ് ഇതേ എം.ഡിക്ക് ബാങ്കിന്‍റെ 16,19,241 ഓഹരികൾ നൽകാനുള്ള തീരുമാനം റിസർവ് ബാങ്ക് അംഗീകരിച്ചില്ല. പ്രകടന മാനദണ്ഡങ്ങൾ പാലിക്കാത്ത ബാങ്ക്, നിയമന വേളയിൽ പറയാത്ത വലിയ ആനുകൂല്യങ്ങൾ എം.ഡിക്ക് നൽകാനുള്ള തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് അന്ന് റിസർവ് ബാങ്ക് വിമർശിച്ചത്. എന്നിട്ടും രാജേന്ദ്രന് അധിക വരുമാനം ലഭിക്കാൻ വിവിധ വ്യവസ്ഥകൾ പിൻവലിക്കുന്ന പ്രമേയങ്ങൾ വീണ്ടും ബോർഡിൽ അവതരിപ്പിച്ചിരിക്കുകയാണ്. ബാങ്കിന്‍റെ 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയ കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സിന് താൽപര്യമുള്ള വ്യവസ്ഥകളാണ് ഇതെല്ലാം. അതുകൊണ്ടുതന്നെ എല്ലാ പ്രമേയങ്ങളും പാസാകുമെന്ന് ഉറപ്പാണ്. എം.ഡിക്കൊപ്പം പല ഉന്നതാധികാരികൾക്കും റിസർവ് ബാങ്ക് ഗവർണർക്ക് കിട്ടുന്നതിനെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ വാരിക്കോരി നൽകാനും തീരുമാനിച്ചിരിക്കുകയാണ്. 2017 നവംബർ മുതൽ പ്രാബല്യത്തിൽ വരേണ്ട 11ാം ശമ്പള പരിഷ്കരണ കരാർ സി.എസ്.ബി ബാങ്കിൽ നടപ്പാക്കിയിട്ടില്ല. ഇതിന്‍റെ ചർച്ചകളിൽ ബാങ്ക് അധികൃതർ പറയുന്നത് പ്രകടനം മോശമാണ് എന്നാണ്. സാധാരണ ജീവനക്കാർക്ക് അവരുടെ സേവന-വേതന കരാറുകൾ നിഷേധിക്കുകയാണ്. ബാങ്കിലെ ദിവസക്കൂലിക്കാർക്ക് ലഭിച്ചിരുന്ന പ്രതിദിന വേതനം 250ൽനിന്ന് 200 ആയി കുറച്ചു. മറുഭാഗത്ത് ഉന്നത തസ്തികയിലുള്ളവർക്ക് അഞ്ച് ലക്ഷം മുതൽ 20 ലക്ഷം വരെ ശമ്പള ഇനത്തിൽ നൽകുന്നു. 35,000 കോടി രൂപ മാത്രം ബിസിനസുള്ള ബാങ്കിന്‍റെ എം.ഡിക്ക് പ്രതിവർഷം എട്ട് കോടിക്ക് മുകളിലാണ് വേതനം. ജീവനക്കാരുടെ സേവന വേതന കരാർ ഉടൻ നടപ്പാക്കണമെന്നും ബാങ്കിന്‍റെ ജനകീയ സ്വഭാവം നിലനിർത്തണമെന്നും മറ്റും ആവശ്യപ്പെട്ട് ഈ സാമ്പത്തിക വർഷം എട്ട് ദേശീയ പണിമുടക്കുകൾ സി.എസ്.ബി ബാങ്കിൽ നടന്നു. മാർച്ച് 14ന് ജീവനക്കാർ വീണ്ടും പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തിൽ എത്രയും വേഗം റിസർവ് ബാങ്ക് ഇടപെടണമെന്നും സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്. അനിലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.