നിര്‍മാണം നടക്കുന്ന റോഡുകളിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റാൻ എം.എൽ.എയുടെ നിർദേശം ആമ്പല്ലൂര്‍: നിർമാണം നടക്കുന്ന റോഡുകളിലെ കുടിവെള്ള പൈപ്പുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. പുതുക്കാട് മണ്ഡലത്തിലെ കിഫ്ബി നിർമാണങ്ങളുടെ അവലോകന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എം.എല്‍.എ ഇക്കാര്യം ആവശ്യപ്പെട്ടത്. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്നവരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. റോഡുകള്‍ ഒഴികെയുള്ള കിഫ്ബി നിർമാണങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി. കുണ്ടുകടവ്-കാനത്തോട് പാലത്തിന്റെ നിർമാണോദ്ഘാടനം മാര്‍ച്ച് പകുതിക്കു ശേഷം നടത്താനും തീരുമാനമായി. വീതി കുറവുള്ള സ്ഥലങ്ങളില്‍ അതിന് അനുസരിച്ച് കിഫ്ബി റോഡുകളുടെ നിർമാണം തുടരാനും യോഗത്തിൽ തീരുമാനിച്ചു. ഇതിന് അനുമതി ലഭിച്ചിട്ടുണ്ട്. പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, അല്‍ജോ പുളിക്കന്‍, കിഫ്ബി നോഡല്‍ ഓഫിസര്‍ ശേഖര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മനീഷ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.