മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പ്രവർത്തനക്ഷമമാക്കണം

മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പ്രവർത്തനക്ഷമമാക്കണം കോടാലി: മുടങ്ങിക്കിടക്കുന്ന മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന്​ മുരിക്കുങ്ങല്‍ പ്രദേശത്ത് കാര്‍ഷിക വിളകള്‍ ഉണക്കു ഭീഷണി നേരിടുന്ന സാഹചര്യമാണ്​ ഉള്ളത്​. പഞ്ചായത്തംഗം ലിന്‍റോ പള്ളിപ്പറമ്പന്‍, ആന്‍റു ചെമ്മിഞ്ചേരി, സുരേന്ദ്രന്‍ പുണര്‍ക്ക എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.