നേത്രചികിത്സ-തിമിര ശസ്ത്രക്രിയ ക്യാമ്പ്

ഇരിങ്ങാലക്കുട: പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്​ ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നടന്ന ക്യാമ്പ്​ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്​ ട്രഷറര്‍ ഡോ. ജോണ്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്​ ഡിസ്ട്രിക്ട് അഡ്വൈസർ ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്​ റീജിയണ്‍ ചെയര്‍മാന്‍ എന്‍. സത്യന്‍, സോണ്‍ ചെയര്‍മാന്‍ സി.ജെ. ആന്റോ, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്​ പ്രസിഡന്‍റ്​ അഡ്വ. ക്ലമന്‍സ് തോട്ടാപ്പിള്ളി, ക്ലബ്​ സെക്രട്ടറി പ്രഫ. കെ.ആര്‍. വർഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍, കോഓഡിനേറ്റര്‍ ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.