കാവുംതറ നാലുസെന്‍റ്​ കോളനി റോഡ് തുറന്നു

കൊടകര: പഞ്ചായത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ കാവുംതറ നാലുസെന്റ് കോളനി റോഡ് ഗതാഗതത്തിന് തുറന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 4,99,616 രൂപ വിനിയോഗിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ടെസ്സി ഫ്രാന്‍സിസ്, അല്‍ജോ പുളിക്കന്‍, ഡിവിഷന്‍ അംഗം എം. മുകുന്ദന്‍, കൊടകര പഞ്ചായത്ത് സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ സ്വപ്ന സത്യന്‍, ബി.ഡി.ഒ പി.ആര്‍. അജയ്‌ഘോഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജിജിമോള്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.