സ്നേഹഭവനത്തിന് ശിലയിട്ടു

ചാലക്കുടി: നായരങ്ങാടി വള്ളത്തോൾ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കോടശ്ശേരി പഞ്ചായത്തിൽ 16-ാം വാർഡിൽ കോതേശ്വരം അമ്പലത്തിനടുത്ത് നിർമിക്കുന്ന മണപ്പുറം ലയൺസ് സ്നേഹഭവനത്തിന് സാജു പാത്താടൻ തറക്കല്ലിട്ടു. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ്​ ഡെന്നീസ് വർഗീസ് അധ്യക്ഷത വഹിച്ചു. മണപ്പുറം സി.ഇ.ഒ ജോർജ് ഡി. ദാസ് മുഖ്യാതിഥിയായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം എം.ഡി. ബാഹുലേയൻ, ചാലക്കുടി ലയൺസ് ക്ലബ് പ്രസിഡന്റ് ബീന സാജു പാത്താടൻ, കോടശ്ശേരി പഞ്ചായത്ത് പ്രതിപക്ഷ പാർലമെന്റ് പാര്‍ട്ടി ലീഡർ ഇ.എ. ജയതിലകൻ, വാർഡ് അംഗങ്ങളായ കെ.ടി. ജോർജ്, ശ്യാമ സജീവൻ, കോടശ്ശേരി ലൈബ്രറി നേതൃസമിതി കൺവീനറർ അഡ്വ. സിന്ധു അനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യൻ, വള്ളത്തോൾ പുരുഷ ഗണം പ്രസിഡന്‍റ്​ സി.കെ. സഹജൻ, വായനശാല പ്രസിഡന്റ് ടി.എ. ഷാജി, സെക്രട്ടറി കെ.എ. ആന്റണി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.