വാരിയർ സമാജം സ്ഥാപിതദിനാഘോഷം

ഇരിങ്ങാലക്കുട: വാരിയര്‍ സമാജം സ്ഥാപിത ദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യൂനിറ്റ് മന്ദിരത്തിൽ പ്രസിഡന്‍റ്​ പി.വി. രുദ്രൻ വാരിയർ പതാക ഉയർത്തി. സ്ഥാപിതദിനാഘോഷം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.വി ഗിരീശൻ, ടി. രാമൻകുട്ടി, എസ്. കൃഷ്ണകുമാർ, പി.എം. രമേഷ് വാരിയർ, സി.വി. മുരളി, കെ.വി ഉണ്ണികൃഷ്ണൻ, രാജൻ വാരിയർ, ഹിതേഷ് എന്നിവർ സംസാരിച്ചു. പ്രായമായ സമുദായാംഗങ്ങളെ ആദരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മധുര പലഹാര വിതരണവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.