തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്

തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റിങ് ആമ്പല്ലൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നെന്മണിക്കര പഞ്ചായത്ത് സോഷ്യല്‍ ഓഡിറ്റിങ്ങും, പബ്ലിക് ഹിയറിങ്ങും ജില്ല പ്ലാനിങ് കമ്മിറ്റിയംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.എസ്. ​ബൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ പഞ്ചായത്തംഗം ഷീല മനോഹരന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിന്‍ മേലേടത്ത്, പഞ്ചായത്ത് സെക്രട്ടറി വിജയലക്ഷ്മി, വി.ഇ.ഒ എം.വി. ഷൈജ എന്നിവർ സംസാരിച്ചു. കൊടകര ബ്ലോക്ക് ജോയന്‍റ്​ ബി.ഡി.ഒ പി.ആര്‍. ലാലി, റിസോഴ്‌സ് പേഴ്‌സൻ സുധിനി എന്നിവർ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളും പദ്ധതി ഗുണഭോക്താക്കളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.