പഠനോപകരണ വിതരണം

ആമ്പല്ലൂര്‍: അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ വിതരണോദ്​ഘാടനം നിര്‍വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ജോണ്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതി വിഹിതം വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.