പുതുക്കാട് ഫെയർസ്റ്റേജ് അനുവദിക്കണം -കെ.കെ. രാമചന്ദ്രൻ എം.എൽ.എ

പുതുക്കാട് ഫെയർസ്റ്റേജ് അനുവദിക്കണം -കെ.കെ. രാമചന്ദ്രൻ എം.എൽ.എ ആമ്പല്ലൂർ: പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സൂപ്പർ എക്സ്​പ്രസ്​ ബസുകൾക്ക് ഫെയർ സ്റ്റേജ് അനുവദിക്കണമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. നിലവിൽ സൂപ്പർഫാസ്റ്റ് വരെ സർവിസുകൾക്ക് പുതുക്കാട് സ്റ്റേജ് ഉണ്ടെങ്കിലും ബൈപാസ് റൈഡറുകളിൽ കൂടുതലും എക്സ്പ്രസ്സ് ബസുകൾ ആയതിനാൽ പുതുക്കാട് സ്റ്റേജ് അനിവാര്യമാണ്​. ഈ ആവശ്യം ചൂണ്ടിക്കാട്ടി എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രി ആന്‍ററണി രാജുവിന് കത്ത് നൽകി. മൂകാംബിക, വേളാങ്കണ്ണി സർവിസുകളും സൂപ്പർ എക്സ്പ്രസ്സ് ആയതിനാൽ ഫെയർസ്‌റ്റേജ് ലഭിച്ചാൽ മേഖലയിൽ ഉള്ളവർക്ക് ഏറെ പ്രയോജനകരമാകുമെന്നും എം.എൽ.എ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.