നന്തിക്കര സ്‌കൂളിലെ ലാബുകളുടെ ഉദ്ഘാടനം നാളെ കൊടകര: എസ്.എസ്.കെ ഫണ്ടിൽ നിന്നുള്ള പത്ത് ലക്ഷം രൂപ ചെലവിൽ നന്തിക്കര സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിർമിച്ച ടിങ്കറിങ്ങ് ലാബ്, 200ലധികം കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന കമ്പ്യൂട്ടര്‍ ലാബ്, ഗണിതലാബ്, ഭൂമിശാസ്ത്രലാബ് എന്നിവയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30നാരംഭിക്കുന്ന പരിപാടി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിക്കും. ടിങ്കറിങ് ലാബ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ഭൂമിശാസ്ത്ര ലാബ് ലത ചന്ദ്രനും ഗണിത ലാബ് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപും കമ്പ്യൂട്ടര്‍ ലാബ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനും ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളത്തില്‍ പ്രധാനധ്യാപിക സി.എം. ഷാലി, അധ്യാപിക ഇ.വി. ജീന, പി.ടി.എ പ്രസിഡന്‍റ് എം.കെ. അശോകന്‍, എസ്.എം.സി ചെയര്‍മാന്‍ എം.ആര്‍. ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.