സാമൂഹിക വിരുദ്ധരുടെ തീയിടൽ; ലക്ഷങ്ങളുടെ ഭൂവസ്ത്രം കത്തിനശിക്കുന്നു ചാലക്കുടി: സാമൂഹിക വിരുദ്ധർ കരിയിലകൾ കത്തിക്കുന്നതിന്‍റെ ഫലമായി ലക്ഷങ്ങളുടെ ഭൂവസ്ത്രങ്ങൾ കത്തിനശിക്കുന്നു. തോടുകളും ബണ്ടുകളും സംരക്ഷിക്കാൻ വിരിക്കുന്ന കയർ ഭൂവസ്ത്രമാണ് വിവിധ പ്രദേശങ്ങളിൽ കത്തി നശിക്കുന്നത്. തോടുകളുടെ സംരക്ഷണത്തിന് തദ്ദേശസ്ഥാപനങ്ങൾ, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കയർ വികസന വകുപ്പ് എന്നിവർ ചേർന്നാണ് സംയുക്തമായി ഇത്തരം ഭൂവസ്ത്രങ്ങൾ സ്ഥാപിക്കുന്നത്. എന്നാൽ, ഇവയിൽ പലതും വേനൽക്കാലത്ത് തീപിടിച്ച് നശിക്കുന്നതിനെതിരെ നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാനപ്പെട്ട തോടുകളിലും ബണ്ടുകളിലും കുളക്കരകളിലുമൊക്കെയാണ് ഭൂവസ്ത്രങ്ങൾ സ്ഥാപിക്കുന്നത്. എന്നാൽ, തുടർന്ന് സംരക്ഷിക്കുന്നതിന് നടപടിയില്ല. തോടുകളിലെ കാടും പടലവും വെട്ടിക്കളഞ്ഞ് വൃത്തിയാക്കിയ വരമ്പുകളിലാണ് ഇത് വിരിക്കുന്നത്. മഴക്കാലമാകുമ്പോൾ ഇതിനിടയിൽ ധാരാളം പുല്ലുകളും വള്ളിപടർപ്പുകളും മുളച്ചു വളരുക സ്വാഭാവികമാണ്. അങ്ങനെ തിണ്ടുകൾക്ക് ബലം ലഭിക്കും. മണ്ണൊലിപ്പ് തടയുകയും ജലം സംഭരിക്കപ്പെടുകയും ചെയ്യും. തുടർന്ന് വേനൽക്കാലമാകുമ്പോൾ ഇവ ഉണങ്ങിപ്പോകാറുണ്ടു്. ഇതിനു മുകളിൽ കരിയിലകളും മറ്റും അടിഞ്ഞുകൂടും. ഇവിടെ മീൻപിടിക്കാൻ വരുന്നവരോ ഒഴിഞ്ഞ സ്ഥലം തെരഞ്ഞെടുത്ത് മദ്യപിക്കാൻ വരുന്നവരോ ആണ് ഇവിടെ തീയിടുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. മാത്രമല്ല ഇവയുടെ നാശത്തിലൂടെ തോട് സംരക്ഷണം താറുമാറാവുകയും ചെയ്യുകയാണ്. TC MChdy - 3 മേലഡൂരിലെ കരിക്കാട്ടുചാൽ ബണ്ടിൽ കത്തിനശിച്ച ഭൂവസ്ത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.