അന്തിക്കാട്: ശ്രീരാമൻചിറ പാടശേഖരത്തിൽ രണ്ടാം വിള എള്ള്, സൂര്യകാന്തി, പയർ എന്നിവക്ക് റെയിൻ ഗൺ ഉപയോഗിച്ച് പരീക്ഷണ ജലസേചനം നടത്തി. 25 മീറ്റർ അകലെ വരെ ചുറ്റളവിൽ ട്രാക്ടറിൽ ഘടിപ്പിച്ച പമ്പുമായി ബന്ധിപ്പിച്ച് നനക്കാനാകും. 15 മിനിറ്റ് കൊണ്ട് 50 സെന്‍റ് സ്ഥലം ഒറ്റ സ്ഥലത്ത് നിന്ന് നനക്കാനാകും. കൃഷി വകുപ്പിന്‍റെ ഓപറേഷൻ ഡബിൾ കോൾ പദ്ധതി പ്രകാരം വാങ്ങിയ ഉപകരണം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. ശ്രീരാമൻചിറയിലെ പരീക്ഷണ ജലസേചനം മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ലത, ഓപ്പറേഷൻ കോർ ഡബിൾ ലെയ്സൺ ഓഫിസർ ഡോ എ.ജെ. വിവൻസി, കാർഷിക സർവകലാശാല എൻജിനീയറിങ് വിഭാഗത്തിലെ ഉണ്ണികൃഷ്ണൻ, കൃഷി ഓഫിസർമാരായ വി.എസ്. പ്രതീഷ്, ഡോ. ഹൻെറി നിക്കോളാസ്, പാടശേഖര പ്രതിനിധികളായ വിൽസൺ പുലിക്കോട്ടിൽ, സുനിൽകുമാർ എന്നിവർ സംസാരിച്ചു. പടംTCK VTPLY 3 ശ്രീരാമൻചിറ പാടശേഖരത്ത് റെയിൽ ഗൺ ഉപയോഗിച്ച് കൃഷി നനക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.