സമ്മേളനം നടത്തണോ...? സി.പി.എമ്മിൽ 'ചർച്ച'

തൃശൂർ: ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ തുടർന്ന് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ജില്ല സമ്മേളനം നടത്തുന്നത് സംബന്ധിച്ച് സി.പി.എം നേതാക്കളിൽ വിരുദ്ധാഭിപ്രായം. മതചടങ്ങുകൾ ഉൾപ്പെടെയുള്ള പൊതുപരിപാടികൾ വിലക്കി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്​. സമ്മേളന പരിപാടികൾ ആലോചിക്കാൻ ചൊവ്വാഴ്ച ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഇതിൽ തീരുമാനമുണ്ടാവുമെന്നാണ് സൂചന. 21 മുതൽ 23 വരെ സി.പി.എം ജില്ല സമ്മേളനം തീരുമാനിച്ചിരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.