* വാഹനം വീട്ടിൽ നിർത്തുന്നത് അംഗീകരിക്കുന്നില്ലെന്ന് സെക്രട്ടറി ഇരിങ്ങാലക്കുട: നഗരസഭയുടെ വാഹനം രാത്രി ചെയർപേഴ്സന്‍റെ വസതിയിൽ നിർത്തിയിടുന്നതിൽ പ്രതിഷേധവുമായി ബി.ജെ.പി. നഗരസഭയുടെ വാഹനങ്ങൾ ഗാരേജിൽ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോൾ ദിവസങ്ങളായി ചെയർപേഴ്സൻ ഉപയോഗിക്കുന്ന വാഹനം അവരുടെ വസതിയിലാണെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ സന്തോഷ് ബോബന്‍റെ നേതൃത്വത്തിൽ കൗൺസിലർമാർ സെക്രട്ടറിക്ക് പരാതി നൽകി. അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് സെക്രട്ടറി അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നും കാർ വീട്ടിൽ പാർക്ക് ചെയ്യാൻ ആരും ചെയർപേഴ്സനോട് പറഞ്ഞിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. ചെയർപേഴ്സൻ ഉപയോഗിക്കുന്ന വാഹനം ടൗൺഹാളിലാണ് രാത്രി പാർക്ക് ചെയ്യാറുള്ളത്. എന്നാൽ, ടൗൺഹാളിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. നഗരസഭ ഓഫിസ് അങ്കണത്തിൽ ഒരേ സമയം രണ്ട് വാഹനങ്ങൾ മാത്രമേ സുരക്ഷിതമായി പാർക്ക് ചെയ്യാനാവൂ. നഗരസഭക്ക് നാല് വാഹനങ്ങളുണ്ട്. ചുറ്റുമതിൽ ഇല്ലാത്ത നഗരസഭ ഓഫിസ് വളപ്പ് സുരക്ഷിതമല്ല. ചുറ്റുമതിൽ നിർമിക്കാൻ കൗൺസിൽ അംഗീകാരം നൽകിയിട്ടില്ല. എന്തായാലും വാഹനം വീട്ടിൽ നിർത്തുന്നത് അംഗീകരിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് മാറ്റുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.