വ്യാപാരി വ്യവസായി സമിതി അംഗത്വ വിതരണോദ്ഘാടനം

തൃശൂർ: കേരള സംസ്​ഥാന വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലതല അംഗത്വ വിതരണോദ്ഘാടനം മുൻ എം.പി പി.കെ. ബിജു നിർവഹിച്ചു. മൂൺ റൈസ്​ ജ്വല്ലറി ഉടമ ജെയ്സൺ മാണി ആദ്യ അംഗത്വം ഏറ്റുവാങ്ങി. സമിതി സംസ്​ഥാന ജോയൻറ്​ സെക്രട്ടറി ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായി. സി.പി.എം ഒല്ലൂർ ഏരിയ സെക്രട്ടറി കെ.പി. പോൾ മുഖ്യപ്രഭാഷണം നടത്തി. സമിതി ജില്ല പ്രസിഡൻറ്​ ബാബു ആൻറണി അധ്യക്ഷത വഹിച്ചു. സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ കെ.എം. ലെനിൻ, ജില്ല ഭാരവാഹികളായ ജോസ്​ തെക്കേത്തല, ജോയ് പ്ലാശ്ശേരി, അഡ്വ. കെ.ആർ. അജിത്ബാബു, പി.ടി. ഡേവിഡ്, കെ.എ. അനിൽകുമാർ, ജില്ല സെക്രട്ടറി മിൽട്ടൺ ജെ. തലക്കോട്ടൂർ, ട്രഷറർ കെ.കെ. രാജൻ എന്നിവർ സംസാരിച്ചു. പടം: tcr membershipp samithi കേരള സംസ്​ഥാന വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലതല അംഗത്വ വിതരണോദ്ഘാടനം മുൻ എം.പി പി.കെ. ബിജു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.