രാജസ്ഥാൻ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മേൽക്കൈ

ജയ്പുർ: . 90 നഗരസഭകളിൽ 48 ഇടങ്ങളിലാണ്​ സംസ്ഥാനത്തെ ഭരണകക്ഷി ഭരണം പിടിച്ചത്​. ഇതിൽ 19 ഇടത്ത്​ ഒറ്റക്കാണ്​ അധികാരത്തിലെത്തിയത്​. സ്വതന്ത്രരുടെ പിന്തുണ​​യോടെ മറ്റിടങ്ങളിൽ ഭരിക്കും. രണ്ടിടത്തു പാർട്ടി പിന്തുണച്ച സ്വതന്ത്രർ വിജയിച്ചു. 24 ഇടങ്ങളിൽ ഒറ്റക്ക്​ ഭരിക്കുന്ന ബി.ജെ.പി 37 നഗരസഭകളിൽ വിജയിയായി. നേര​േത്ത 90 നഗരസഭകളിൽ 60ലും ബി.ജെ.പിയാണ്​ അധികാരത്തിലിരുന്നത്. എൻ.സി.പിയും രാഷ്​ട്രീയ ലോക്​താന്ത്രിക് പാർട്ടിയും ഓരോ നഗരസഭ ഭരിക്കും. 20 ജില്ലകളിലായി 80 നഗരസഭകൾ, ഒമ്പതു​ നഗരസഭ കൗൺസിലുകൾ, ഒരു കോർപറേഷൻ എന്നിവയിലേക്കാണ്​ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്​ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.