രാഷ്​ട്രീയ വിരോധത്താല്‍ ആക്രമണം; പ്രതികള്‍ക്ക് തടവും പിഴയും

ഇരിങ്ങാലക്കുട: രാഷ്​ട്രീയ വിരോധത്താല്‍ ആക്രമണം നടത്തിയ പ്രതികള്‍ക്ക് തടവും പിഴയും വിധിച്ചു. പൂമംഗലം വില്ലേജില്‍ എടക്കുളം ആയിരംകോള്‍ തലാപ്പിള്ളി വീട്ടില്‍ ഉണ്ണികൃഷ്ണനെ മർദിച്ച കേസില്‍ പ്രതികളായ പൂമംഗലം എടക്കുളം സ്വദേശികളായ പള്ളത്ത് വീട്ടില്‍ മനീഷ് (29), ഇടത്തട്ടില്‍ ചനുല്‍ എന്ന ചനു (26), എറവ് വില്ലേജില്‍ മങ്ങാട്ട് വീട്ടില്‍ വിഷ്ണു (30) എന്നിവരെയാണ് ഏഴ് വര്‍ഷം കഠിനതടവിനും 10,000 രുപ പിഴയടക്കാനും ഇരിങ്ങാലക്കുട അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. 2016 ആഗസ്​റ്റ് 31നായിരുന്നു കേസിനാസ്​പദമായ സംഭവം. എടക്കുളം കനാല്‍പ്പാലത്തിന് സമീപം പ്രതികള്‍ കമ്പിവടികൊണ്ടും പട്ടിക വടികൊണ്ടും മർദിക്കുകയായിരുന്നു. കാട്ടൂര്‍ എസ്​.ഐ ആയിരുന്ന മനു വി. നായര്‍ ആണ് കേസ് അന്വേഷിച്ച്​ ​അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, അല്‍േജാ പി. ആൻറണി, വി.എസ്. ദിനല്‍, അര്‍ജുന്‍ രവി എന്നിവര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.