ഉണങ്ങിയ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

കാഞ്ഞാണി: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉണങ്ങിയ പുല്ലിന്​ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്​സ്​ എത്തിയാണ്​ അണച്ചത്​. കാഞ്ഞാണിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ ചപ്പ് ചവറുകൾ കത്തിക്കാനുള്ള ശ്രമമാണ് ശക്തമായ കാറ്റിനെ തുടർന്ന് തീപിടിത്തമായി മാറിയത്. പറമ്പിലെ പുൽപടർപ്പുകളിലും മരക്കുറ്റികളിലും മറ്റും തീ പടർന്നതോടെ ഭീതിജനകമായ അന്തരീക്ഷമാണ് ഉണ്ടായത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളും മറ്റുമുള്ളതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഫയർ ഓഫിസർ ടി. അനിൽ കുമാറിൻെറ നേതൃത്വത്തിൽ തൃശൂരിൽനിന്നു എത്തിയ ഫയർഫോഴ്​സ്​ യൂനിറ്റ് ഏറെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.