തെരുവുനായ ഭീഷണിയിൽ പ്രഭാത നടത്തക്കാർ

കിഴുപ്പിള്ളിക്കര: പ്രഭാതകാല യാത്രക്കാർക്ക്​ ഭീഷണിയായി തെരുവുനായ്ക്കൾ. പഴുവിൽ-കിഴുപ്പിള്ളിക്കര റോസ്, കരുവാൻ കുളം റോഡ്, തിരുത്തേക്കാട് റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചത്. പത്രം, പാൽ, കടകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നവർ, ആരാധനാലയങ്ങൾ, മദ്​റസ എന്നിവിടങ്ങളിൽ പോകുന്നവർ, പ്രഭാത നടത്തത്തിനിറങ്ങുന്നവർ എന്നിവരാണ്​ ആക്രമണത്തിന്​ ഇരയാവുന്നത്. കഴിഞ്ഞ മാസം പഞ്ചായത്തി​ൻെറ ആഭിമുഖ്യത്തിൽ തെരുവുനായ്ക്കളെ പിടിച്ചു കൊണ്ടുപോയി ഷണ്ഠീകരിച്ചു വിട്ടിരുന്നു. റോഡരികിൽ മാലിന്യങ്ങൾ തള്ളുന്നതും കൂടിയിട്ടുണ്ട്​. ഇതും തെരുവുനായ്ക്കളുടെ വരവിന്​ ഇടയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.