അപകട മരണത്തി​െൻറ ഞെട്ടലിൽ കുന്നത്തങ്ങാടി

അപകട മരണത്തി​ൻെറ ഞെട്ടലിൽ കുന്നത്തങ്ങാടി അരിമ്പൂർ: വാഹനാപകടത്തിൽ രണ്ട്​ പേർ മരിച്ച വാർത്തയുടെ ഞെട്ടലിൽ കുന്നത്തങ്ങാടി. ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. കാൽനട യാത്രക്കാരനായ കുന്നത്തങ്ങാടി ചാലിശ്ശേരി ഫ്രാൻസിസ് (ജോയ് -48), ബൈക്ക് യാത്രക്കാരൻ വാടാനപ്പള്ളി ചിലങ്ക ബീച്ച് എ.എം.യു.പി സ്​കൂളിന് തെക്ക് പുതിയ വീട്ടിൽ ബദറുദ്ദീൻ (53) എന്നിവരാണ് മരിച്ചത്. മരിച്ച ബദറുദ്ദീൻ 15 വർഷത്തോളമായി മീൻ മാർക്കറ്റിൽ ജോലിയെടുക്കുകയാണ്. മരണ വിവരമറിഞ്ഞ് നിരവധി പേരാണ് ബദറുദ്ദീ​ൻെറ വീട്ടിൽ എത്തിയത്. ഖബറടക്കം സന്ധ്യക്ക് വാടാനപ്പള്ളി തെക്കേ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.