ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ മോഷണം: യുവാവ് അറസ്​റ്റിൽ

ആമ്പല്ലൂര്‍: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍നിന്ന് പണം അടങ്ങിയ ബാഗ് മോഷ്​ടിച്ച സംഭവത്തില്‍ യുവാവിനെ വരന്തരപ്പിള്ളി പൊലീസ് അറസ്​റ്റു ചെയ്തു. മുപ്ലിയം മുത്തുമല ചിറയത്ത് വീട്ടില്‍ സജിലാണ് (22) അറസ്​റ്റിലായത്. ഞായറാഴ്ചയായിരുന്നു സംഭവം. 11,000 രൂപയാണ് മോഷ്​ടിച്ചത്. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിന് സമീപത്തെ മൊബൈല്‍ ഫോണ്‍ കടയിലേക്ക് എത്തിയതായിരുന്നു സജില്‍. തൊഴിലാളികളുടെ ശ്രദ്ധ മാറിയ സമയത്ത് ബാഗ് എടുത്ത് കടന്നുകളയുകയായിരുന്നു. മോഷണവിവരം അറിയിച്ച ഉടന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിനാല്‍ പ്രതിയെ സമീപത്തെ ബാറില്‍നിന്ന്​ പിടികൂടുകയായിരുന്നു. എസ.്ഐ കെ.ബി. ദിനേശ്, എ.എസ്.ഐ വെല്‍സ് കെ. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്​റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.