ഐശ്വര്യ കേരള യാത്ര: ഒരുക്കം പൂർത്തിയായി

ഇരിങ്ങാലക്കുട: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ഇരിങ്ങാലക്കുടയിൽ നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കം പൂർത്തിയായി. ബുധനാഴ്​ച രാവിലെ 11ന് ടൗൺഹാൾ അങ്കണത്തിലാണ്​ സ്വീകരണം. കോന്തിപുലത്തുനിന്ന് ഇരുചക്രം അടക്കമുള്ള വാഹനങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കുമെന്ന്​ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ തോമസ് ഉണ്ണിയാടനും കൺവീനർ എം.പി. ജാക്​സണും വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.എസ്. അനിൽകുമാർ, ആ​േൻറാ പെരുമ്പിള്ളി, കെ.കെ. ശോഭനൻ, ടി.വി. ചാർലി, കെ.കെ. ജോൺസൻ, കെ.എ. റിയാസുദ്ദീൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.