മേലൂർ സഹകരണ ബാങ്കിൽ എൽ.ഡി.എഫിന്​ പൂർണ വിജയം

ചാലക്കുടി: മേലൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ പാനലിന് വൻ വിജയം. 11 അംഗ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജോമോൻ വർഗീസ്, അഡ്വ. സി.എ. പോൾ, ടി.ജെ. പൗലോസ്, ഫ്രാൻസിസ് മേനാച്ചേരി, മധു തൂപ്രത്ത് എന്നിവർ ജനറൽ വിഭാഗത്തിലും എൻ.ജി. സന്തോഷ് നിക്ഷേപക വിഭാഗത്തിലും സന്ധ്യ ബാബു, സിന്ധു രാധാകൃഷ്​ണൻ, സിസിലി തോമസ് എന്നിവർ വനിത വിഭാഗത്തിലും എം.കെ. മഹേഷ് പട്ടിക വിഭാഗത്തിലും വിജയിച്ചു. മൂന്ന് മുന്നണികളിൽ പാനലുകളിലായി 33 പേർ മത്സര രംഗത്ത്​ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.