വന്യമൃഗ ആക്രമണത്തിന്​ ഇരയാകുന്നവർക്ക്​ ചൊക്കനയിൽ കാരുണ്യ പദ്ധതി

വെള്ളിക്കുളങ്ങര: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരെ സഹായിക്കാൻ മറ്റത്തൂര്‍ പഞ്ചായത്തിലെ ചൊക്കനയില്‍ മാതൃക പദ്ധതിക്ക് തുടക്കം കുറിച്ചു. ചൊക്കന സൻെറ്​ മേരീസ് ഇടവകയിലാണ് 'മലയോര കാരുണ്യ പദ്ധതി' പേരില്‍ പുതിയ പദ്ധതി ആരംഭിച്ചത്. ചൊക്കന പ്രദേശത്ത് വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് സഹായം നല്‍കാനാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രതിമാസം 50 രൂപ വീതം നല്‍കി പദ്ധതിയില്‍ അംഗമാകാം. ചൊക്കന ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും ഇതിനകം പദ്ധതിയില്‍ അംഗമായിട്ടുണ്ട്​. ജാതിമത ഭേദമില്ലാതെ ചൊക്കന പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങ​െളയും അപേക്ഷ നല്‍കുന്ന മുറക്ക് പദ്ധതിയില്‍ ചേര്‍ക്കുമെന്ന് ചൊക്കന പള്ളി വികാരി ഫാ. ഫ്രാങ്കോ പറപ്പുള്ളി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. വികാരി ഫാ. ഫ്രാങ്കോ പറപ്പുള്ളി, ട്രസ്​റ്റിമാരായ റിന്‍സന്‍ ആച്ചാണ്ടി, ജെയ്‌സന്‍ കുറിയേടത്ത്, ജനറല്‍ കണ്‍വീനര്‍ ബാബു മാനാട്ടുകാലായില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.