എൻ.വി. ഭാസ്കരൻ സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു

കൊടുങ്ങല്ലൂർ: എൻ.വി. ഭാസ്കര​ൻെറ പേരിൽ പുരസ്കാരങ്ങൾ നൽകി ആദരിക്കാൻ കാവ്യ മണ്ഡലം കാണിച്ച ഔചിത്യം പ്രശംസനീയമാണെന്ന് നിരൂപകൻ പ്രസാദ് കാക്കശ്ശേരി. കവിയും തിരക്കഥാകൃത്തുമായ എൻ.വി. ഭാസ്കര​ൻെറ സ്മരണാർഥം കാവ്യമണ്ഡലം ഏർപ്പെടുത്തിയ പുരസ്കാര വിതരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൻ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. നോവലിസ്​റ്റ്​ സി.വി. ബാലകൃഷ്ണൻ, നിരൂപകൻ ഇ.പി. രാജഗോപാലൻ, കവി ബക്കർ മേത്തല എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അഡ്വ. കെ.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. പി.എ. സീതി അനുസ്മരണ പ്രഭാഷണം നടത്തി. പി.എൽ. തോമസ്കുട്ടി, ഇ.എ. അബ്​ദുൽ കരീം, വർഗീസ് ആൻറണി, ജോസ് ഗോതുരുത്ത് എന്നിവർ സംസാരിച്ചു. കവി സമ്മേളനം പ്രവീൺ മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ലിഷ ജയനാരായണൻ, രാധിക സനോജ്‌, സ്മീര, രാധാമണി, മുഹസിന തുടങ്ങി 20 പേർ കവിതകൾ അവതരിപ്പിച്ചു. TCK.KDR.N.V BASKARAN PURASKARAM ഫോട്ടോ: എൻ.വി. ഭാസ്കരൻ കവിത പുരസ്കാര സമർപ്പണ ചടങ്ങ് നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.