ദേശീയപാതയിൽ നടക്കുന്നത് കെടുകാര്യസ്ഥത -കെമാൽ പാഷ

കുതിരാൻ: ദേശീയപാത അതോറിറ്റിയുടെ കെടുകാര്യസ്ഥതയും കരാർ കമ്പനിയുടെ നിരുത്തരവാദിത്തവുമാണ് കുതിരാനിൽ നടക്കുന്നതെന്ന് ജസ്​റ്റിസ് കെമാൽ പാഷ. കുതിരാനിലെ തുരങ്കപാതയുടെ പണികൾ നടക്കാത്തതിനെതിരെ പീച്ചി പട്ടിലുംകുഴി വികസന സമിതി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 270 പേർ മരിച്ച ദേശീയപാതയിൽ ഇനി മരിക്കാനുള്ളവരുടെ എണ്ണം തീരുമാനിക്കേണ്ടത് അധികാരികളാണെന്ന്​ കെമാൽ പാഷ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് മുൻ അംഗം കെ.പി. എൽദോസ് അധ്യക്ഷത വഹിച്ചു. അധ്യാപകൻ എ.ഡി. ഷാജു എഴുതിയ 'നിയമവീഥിയിലൂടെ വികസനം' പുസ്തകം ടി.എൻ. പ്രതാപൻ എം.പിക്ക് നൽകി കെമാൽ പാഷ പ്രകാശനം ചെയ്​തു. ഷാജി ജെ. കോടൻകണ്ടത്ത്, ജേക്കബ് പയ്യപ്പിള്ളി, ജോർജ് പൊടിപ്പാറ, ഭാസ്കരൻ ആദം കാവിൽ, കെ.സി. അഭിലാഷ്, അസീസ് താണിപ്പാടം, എ. പ്രസാദ്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ആർ. ഗിരിജൻ എന്നിവർ സംസാരിച്ചു. tcg_chr4 'നിയമവീഥിയിലൂടെ വികസനം' പുസ്തകത്തിൻറെ പ്രകാശനം ടി.എൻ. പ്രതാപൻ എം.പിക്ക് കൈമാറി ജസ്​റ്റിസ് കെമാൽ പാഷ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.