തൃശൂർ: പാവറട്ടി കസ്റ്റഡി കൊലപാതക കേസിൽ എക്സൈസിൻെറ അതിര് കടന്ന നടപടിയെ അക്കമിട്ട് നിരത്തി സി.ബി.ഐ. കുറ്റപത്രത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ വിമർശിച്ചത്. തൃശൂർ എക്സൈസ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിൻെറ കസ്റ്റഡിയിൽ മരിച്ച മലപ്പുറം സ്വദേശിെയ അവിടെയെത്തിയാണ് പിടികൂടിയതെന്നും ജില്ല അതിർത്തി കടക്കാൻ സ്ക്വാഡിന് അനുമതിയില്ലാതിരിക്കെ അതിർത്തി കടന്ന് പിടികൂടിയതും മർദിച്ചതും കൊലപാതക ലക്ഷ്യത്തോടെയാണെന്ന് സി.ബി.െഎ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2019 ഒക്ടോബർ ഒന്നിനാണ് മലപ്പുറം തിരൂർ തൃപ്രങ്ങോട്ട് കൈമലശേരി കരുമത്തിൽ രഞ്ജിത്ത് കുമാർ (35) കഞ്ചാവുമായി പിടിക്കപ്പെട്ട് കസ്റ്റഡിയിൽ വെച്ച് മരിച്ചത്. പ്രതിക്ക് അപസ്മാരമുണ്ടായെന്നും അങ്ങനെ മരിച്ചെന്നുമാണ് എക്സൈസ് സംഘം ആശുപത്രിയിൽ അറിയിച്ചത്. ഇതേതുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റത് കണ്ടെത്തിയതോടെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. രഞ്ജിത്തിനെ കഞ്ചാവുമായി ഗുരുവായൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന എക്സൈസിൻെറ വിശദീകരണവും അതിവേഗത്തിൽ പൊളിഞ്ഞു. മലപ്പുറം ജില്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. എക്സൈസ് തൃശൂർ സ്ക്വാഡിലെ പ്രിവൻറിവ് ഓഫിസർമാരായ വി.എ. ഉമ്മർ, അനൂപ് കുമാർ, അബ്ദുൽ ജബ്ബാർ, നിധിൻ മാധവൻ, സ്മിബിൻ, ബെന്നി, മഹേഷ് എന്നിവരെയാണ് പൊലീസ് പ്രതി ചേർത്തത്. കസ്റ്റഡി മരണമായതിനാൽ നവംബറിൽ കേസ് സി.ബി.െഎക്ക് കൈമാറി. 2020 ജൂലൈയിലാണ് അന്വേഷണം തുടങ്ങിയത്. ഒന്നിലധികം തവണ തെളിവെടുപ്പിനെത്തിയ സി.ബി.ഐ സംഘം തൃശൂരിൽ ക്യാമ്പ് ചെയ്തും തെളിവെടുത്തു. എക്സൈസ് സംഘം തട്ടിക്കൂട്ടിയ തെളിവുകളും പൊളിഞ്ഞിരുന്നു. പെരുവല്ലൂരിലെ കള്ള് ഗോഡൗണിലെത്തിച്ചാണ് രഞ്ജിത്തിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതെന്നാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.