മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ ആൾ പിടിയിൽ

തൃശൂർ: സംസ്ഥാനത്തി​ൻെറ വിവിധ ഭാഗങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടൽ പതിവാക്കിയ യുവാവ്​ പിടിയിൽ. വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസിനെയാണ്​ (37) തൃശൂർ ഈസ്​റ്റ്​ പൊലീസ്​ പിടികൂടിയത്​. തമിഴ്നാട്ടിൽനിന്ന്​ മാറ്റ് കുറഞ്ഞ കട്ടികൂടിയ സ്വർണാഭരണങ്ങൾ പണയം വെക്കാനുള്ള ആവശ്യത്തിനായി പ്രത്യേകം നിർമിച്ചെടുത്താണ് തട്ടിപ്പ്. ഇത്തരത്തിലുള്ള സ്വർണം സാധാരണപോലെ ഉരച്ചുനോക്കിയാൽ വ്യാജമാണെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. കാരറ്റ് അനലൈസർ പോലുള്ള സംവിധാനങ്ങളിലൂടെ മാത്രമേ യഥാർഥ മാറ്റ് നിർണയിക്കാൻ സാധിക്കൂ. മിക്ക ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരം സംവിധാനം നിലവിലില്ലാത്തതാണ്​ പ്രതിക്ക് സുഗമമായി തട്ടിപ്പ് നടത്താൻ അവസരം ഒരുക്കിയത്. കേരളത്തിൽ വിവിധ പൊലീസ് സ്​റ്റേഷനുകളിലായി പത്തോളം കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. തൃശൂർ ഈസ്​റ്റ്​ സ്​റ്റേഷനിൽ കഴിഞ്ഞ ഡിസംബറിൽ മാത്രം മൂന്ന്​ കേസുകളാണ് റിപ്പോർട്ട് ചെയ്തത്​. ഇൻസ്പെക്ടർ പി. ലാൽകുമാറി​ൻെറ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രീത്, ഷാരോൺ എന്നിവർ ചേർന്നാണ്​ അറസ്​റ്റ്​ ചെയ്തത്​. ഫോ​ട്ടോ: tcg_ilyas ഇല്യാസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.