കൊടകര: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായ കര്‍ഷക സംഘത്തിൻെറ നേതൃത്വത്തില്‍ നടത്തുന്ന സംയോജിത കൃഷിയുടെ ജില്ലതല നടീല്‍ ഉത്സവം കൊടകരയില്‍ സംഘടിപ്പിച്ചു. കര്‍ഷക സംഘം കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊടകര കൊപ്രക്കളം പാടത്ത് നടത്തിയ നടീല്‍ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി. കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. സി.പി.എം. കൊടകര ഏരിയാ സെക്രട്ടറി ടി .ഏ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ആര്‍.രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍, വൈസ് പ്രസിഡൻറ് കെ. ജി. രജീഷ്, സി.എം. ബബീഷ്, പി. ആര്‍. പ്രസാദന്‍, ഡോ. സില്‍വന്‍, തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടേക്കറോളം സ്ഥലത്ത് പയര്‍, വെണ്ട, വെള്ളരി, കുമ്പളം തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കൃഷിയിറക്കിയത്. ക്യാപ്ഷന്‍ TCM KDA 1 nadeel ulsavam കര്‍ഷക സംഘത്തിൻെറ സംയോജിത കൃഷിയുടെ ജില്ല തല നടീല്‍ ഉല്‍സവം കൊടകരയില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.