തൃപ്രയാർ: വ്യാഴാഴ്ച രാത്രിയിലുണ്ടായ ഇടിമിന്നലിൽ വലപ്പാട് കോതകുളം പടിഞ്ഞാറ്, ഏഴാം വാർഡ് ഉൾപ്പെടുന്ന എസ്.എൻ റോഡ് പരിസരത്ത് താമസിക്കുന്ന കിഴക്കൂട്ടയിൽ സന്തോഷ്കുമാറിൻെറ വീടിൻെറ ടെറസിൻെറ കോൺക്രീറ്റ് പൊട്ടി. മെയിൻ സ്വിച്ച്, മീറ്റർ ബോർഡ് ഫ്യൂസ് എന്നിവ തകർന്ന നിലയിലാണ്, മുകളിൽ തുണി അലക്കിയിട്ടിരുന്നത് കത്തിയനിലയിലും കാണപ്പെട്ടു. ഫാൻ, ടി.വി, മറ്റു ഗൃഹോപകരണങ്ങളും നശിച്ചവയിൽ ഉൾപ്പെടുന്നു. തൊട്ടടുത്ത കൂട്ടാല സുരേഷിൻെറ ഒരു വയസ്സുള്ള പോത്ത് കുട്ടിയും ചത്തു. വെറ്ററിനറി ഡോക്ടർ സിൽവൻെറ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം ചെയ്ത് സംസ്കരിച്ചു. ഇവരുടെ ഗൃഹോപകരണങ്ങളും നശിച്ചവയിൽ ഉൾപ്പെടുന്നു. ദിവാകരമേനോൻ വൈറ്റിലാത്ത്, കാഞ്ഞോളി ഭാരതിയമ്മ, കാഞ്ഞോളി ഗംഗാധരൻ, കിഴക്കൂട്ടയിൽ അജിത എന്നിവരുടെയും ഫാൻ മുതലായവ നശിച്ചവയിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.