അന്തിക്കാട്: ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളെ െതരഞ്ഞെടുത്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി ജില്ല ദാരിദ്ര്യ ലഘൂകരണ പ്രോജക്ട് ഡയറക്ടർ സെറീന എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായി ടി.ബി. മായ, സിന്ധു ശിവദാസ്, ലത മോഹൻ എന്നിവരെ െതരഞ്ഞെടുത്തു. സി.ആർ. രമേഷ്, കെ.കെ. ശശിധരൻ, സീന അനിൽകുമാർ എന്നിവരാണ് വികസന കമ്മിറ്റി അംഗങ്ങൾ. ക്ഷേമകാര്യ കമ്മിറ്റിയിൽ രജനി തിലകൻ, കെ. രാമചന്ദ്രൻ, സെൽജി ഷാജു എന്നിവരെ െതരഞ്ഞെടുത്തു. ആരോഗ്യ, വിദ്യാഭ്യാസകാര്യ കമ്മിറ്റി അംഗങ്ങളായി അബ്‌ദുൽ ജലീൽ, സീനത്ത് മുഹമ്മദാലി, പി.എസ്. നജീബ്, എന്നിവരെയും െതരഞ്ഞെടുത്തു. ജനുവരി 12നാണ് സമിതി അധ്യക്ഷരെ െതരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.