ഗുരുവായൂര്‍: തമിഴ്നാട് ക്യൂ ബ്രാഞ്ച് അന്വേഷിക്കുന്ന മാവോവാദി വനിത ഒളിവിൽ താമസിക്കുന്നുവെന്ന സന്ദേശത്തെ തുടർന്ന് ഗുരുവായൂരിൽ വ്യാപക പരിശോധന. സുജാത എന്ന മാവോവാദി ഗുരുവായൂരിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന് തിരുവനന്തപുരത്താണ് സന്ദേശം ലഭിച്ചത്. വിവരം ടെമ്പിൾ പൊലീസിന് കൈമാറിയതിനെ തുടർന്ന് നഗരം അരിച്ചുപെറുക്കി പരിശോധന നടത്തി. ലോഡ്ജുകളിലും മറ്റ് വാടക താമസ സ്ഥലങ്ങളിലും പരിശോധനയുണ്ടായി. എന്നാൽ സംശയകരമായ രീതിയിൽ ആരെയും കണ്ടെത്തിയില്ല. തമിഴ്നാട് ക്യൂ ബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോൾ ഈ പേരിൽ തങ്ങൾ അന്വേഷിക്കുന്ന മാവോവാദികളാരും ഇല്ലെന്നാണ് വിവരം ലഭിച്ചത്. അതേസമയം, മാവോവാദികൾക്കെതിരെയുള്ള പതിവ് ജാഗ്രത മാത്രമാണെന്നും പ്രത്യേക ഭീഷണിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.