തൃശൂർ: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ആയുർവേദത്തിൻെറ പഠനഗവേഷണ ഫലങ്ങൾ മൂന്ന് മാസത്തിനകം പുറത്തുവരുമെന്ന് ദേശീയ ഔഷധസസ്യ ബോർഡ് ചെയർമാനും കോവിഡ് 19 ആയുഷ് റിസർച് ആൻഡ് െഡവലപ്മൻെറ് ടാസ്ക്ഫോഴ്സ് മെംബർ സെക്രട്ടറിയുമായ ഡോ. ജെ.എൽ.എൻ. ശാസ്ത്രി. ആധുനിക വൈദ്യശാഖകളും ആയുഷിലെ മറ്റ് വൈദ്യശാസ്ത്ര ശാഖകളുമായി ആശയഭിന്നത ഉണ്ടെന്ന പ്രചാരണം വെറുതെയാണ്. മഹാമാരിക്ക് പെെട്ടന്ന് പരിഹാരം കാണണമെന്ന ഉേദ്ദശ്യം മാത്രമാണ് ഞങ്ങളുടെ കോവിഡ് പ്രതിരോധ സംഘത്തിനുള്ളത്. അതിനുള്ള കൂട്ടായ പരിശ്രമത്തിനായാണ് വിവിധ വൈദ്യശാസ്ത്ര ശാഖകളുടെ കൂട്ടായ്മയുടെ കീഴിൽ ഗവേഷണങ്ങൾ നടക്കുന്നത്. ഗവേഷണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ അവ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ വരും. അതിനുശേഷം മാത്രമേ ഔദ്യോഗികമായി പുറത്തുവിടാനാകൂവെന്ന് തൃശൂരിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ശ്യാം വിശ്വാനാഥ്, സംസ്ഥാന ഔഷധസസ്യ ബോർഡ് സി.ഇ.ഒ ഡോ. ടി.കെ. ഹൃദിക്, ഔഷധി എം.ഡി കെ.വി. ഉത്തമൻ, ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ, അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.