തിരുവനന്തപുരം: വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയെന്ന കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻെറ അസിസ്റ്റൻറ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ബുധനാഴ്ച ചോദ്യംചെയ്യും. രാവിലെ 10ന് കൊച്ചി കസ്റ്റംസ് ഓഫിസിൽ എത്താൻ നോട്ടീസ് നൽകി. ഡോളർ കടത്ത് കേസിൻെറ ഭാഗമായാണ് ചോദ്യംചെയ്യൽ. ചൊവ്വാഴ്ച ഇദ്ദേഹത്തോട് ഹാജരാവാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എത്തിയിരുന്നില്ല. നോട്ടീസ് ലഭിക്കാത്തതുകൊണ്ടാണ് ഹാജരാകാതിരുന്നതത്രെ. തുടർന്നാണ് ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചിയിലെത്താൻ നോട്ടീസ് നൽകിയത്. ഫോണിൽ വിളിച്ച് ഹാജരാകണമെന്ന നിർദേശം മാത്രമാണ് നൽകിയതിനാലാണ് ചൊവ്വാഴ്ച ഹാജരാകാതിരുന്നതെന്ന് അയ്യപ്പനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു. സാധാരണ ചോദ്യംചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ഒൗദ്യോഗികമായി നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യുമെന്ന പ്രചാരണം നിലനിൽക്കവെയാണ് അദ്ദേഹത്തിൻെറ അസി. സെക്രട്ടറിയെ ചോദ്യംചെയ്യാനുള്ള കസ്റ്റംസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.