ഇബ്രാഹീംകുഞ്ഞ്​ വീണ്ടും ജാമ്യ ഹരജി നൽകി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം നി​ർ​മാ​ണ അ​ഴി​മ​തി കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മു​ൻ​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹീം കു​ഞ്ഞ്​ എം.​എ​ൽ.​എ ഹൈ​കോ​ട​തി​യി​ൽ വീ​ണ്ടും ജാ​മ്യ​ഹ​ര​ജി ന​ൽ​കി. മ​ൾ​ട്ടി​പ്പി​ൾ മൈ​ലോ​മ എ​ന്ന ഗു​രു​ത​ര കാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​നാ​യ ത​ൻെറ ആ​രോ​ഗ്യ​സ്ഥി​തി അ​നു​ദി​നം മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്ന ഘ​ട്ട​ത്തി​േ​ല പു​തി​യ ജാ​മ്യ ഹ​ര​ജി ന​ൽ​കാ​വൂ​വെ​ന്ന മു​ൻ ഉ​ത്ത​ര​വി​ലെ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് തേ​ടി ക​ഴി​ഞ്ഞ ദി​വ​സം ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. ഇ​ത്​ പ​രി​ഗ​ണി​ക്ക​വേ പു​തി​യ ജാ​മ്യ ഹ​ര​ജി ന​ൽ​കാ​ൻ ത​ട​സ്സ​മി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഹ​ര​ജി ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷം പ​രി​ഗ​ണി​ക്കും. നേ​ര​േ​ത്ത ന​ൽ​കി​യ ജാ​മ്യ ഹ​ര​ജി ഡി​സം​ബ​ർ 14നാ​ണ്​ ഹൈ​കോ​ട​തി ത​ള്ളി​യ​ത്. രോ​ഗം മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ്. ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​യ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ബ​ന്ധു​ക്ക​ൾ​ക്ക്​ പോ​ലും ത​ന്നെ കാ​ണാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ടിൻെറ അ​നു​മ​തി തേ​ടേ​ണ്ട അ​വ​സ്​​ഥ​യാ​ണ്. പാ​ലി​യേ​റ്റി​വ്​ പ​രി​ച​ര​ണ​ത്തി​ന്​ ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​മാ​കി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. പാ​ലം നി​ർ​മാ​ണ ക​മ്പ​നി​യാ​യ ആ​ർ.​ഡി.​എ​സി​ന്​ മൊ​ബി​ലൈ​സേ​ഷ​ൻ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​തി​ൽ അ​പാ​ക​ത​യി​ല്ലെ​ന്ന മു​ൻ ഹ​ര​ജി​യി​ലെ വാ​ദ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.