കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എയര്‍കണ്ടീഷണര്‍

മാള: കുഴൂര്‍ ഗ്രാമ പഞ്ചായത്തിലെ ഐരാണിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് മേലഡൂർ ശാഖ എയര്‍കണ്ടീഷണര്‍ വാങ്ങുന്നതിനായി ചെക്ക് കൈമാറി. ഇരിങ്ങാലക്കുട റീജനല്‍ ഓഫിസ് ചീഫ് മാനേജര്‍ സേതുമാധവനാണ്‌ ചെക്ക് കൈമാറിയത്. കുഴൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ സാജന്‍ കൊടിയന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി അസി. സര്‍ജന്‍ ഡോ. മനു മാത്യു, റിട്ട . ഡി.ജി.എം എം.ടി. ജോസ്, ബ്രാഞ്ച് മാനേജര്‍ ബിനേഷ് ബഷീര്‍, മെഡിക്കല്‍ ഓഫിസര്‍ സന്ധ്യ ദേവി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.