തൃശൂർ: ലീവ് സറണ്ടർ അനുവദിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, കൺസൽട്ടൻസി രാജ് അവസാനിപ്പിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. ഓഫിസേഴ്സ് യൂനിയൻ ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. ജില്ലതല ഉദ്ഘാടനം കലക്ടറേറ്റിന് മുന്നിൽ കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ, വടക്കാഞ്ചേരിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജിജോ കുരിയൻ, തൃശൂർ ജി.എസ്.ടി കോംപ്ലക്സിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ഒ.ജെ. ജെനീഷ്, ചാവക്കാട്ട് ഡോ. സി.ബി. അജിത് കുമാർ, തൃശൂർ താലൂക്കിൽ സംസ്ഥാന സെക്രട്ടറി തോമസ് സക്കറിയ, ചാലക്കുടിയിൽ ജില്ല ജോയൻറ് സെക്രട്ടറി എം.ജി. ജേക്കബ് എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.