വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു

തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ളവയിൽ കൂടിയാലോചനകളില്ലെന്നും നികുതി വിഷയങ്ങളും ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും മർച്ചൻറ്സ് അസോസിയേഷ​േൻറയും നേതൃത്വത്തിൽ . ജില്ലയിൽ 200 യൂനിറ്റുകളിലായി 1251 കേന്ദ്രങ്ങളിലായി നടത്തിയ ധർണയിൽ ആറായിരത്തിലധികം വ്യാപാരികൾ പങ്കെടുത്തതായി ഏകോപന സമിതി അറിയിച്ചു. സമരം സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല പ്രസിഡൻറുമായ അബ്​ദുൽഹമീദ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ ജോർജ് കുറ്റിച്ചാക്കു, സെക്രട്ടറി വി.ടി. ജോർജ് എന്നിവർ സംസാരിച്ചു. മർച്ചൻറ് അസോസിേയഷൻ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് അഞ്ച് പേർ വീതം പങ്കെടുത്ത് ഒമ്പത് കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടി നടന്നു. പ്രസിഡൻറ്​ ഡോ. എം. ജയപ്രകാശ്, ഭാരവാഹികളായ സീനിയർ സെക്രട്ടറി സി.പി. മുഹമ്മദ്, ട്രഷറർ പി.എസ്. സുനിൽ, വൈസ് പ്രസിഡൻറുമാരായ എ.കെ. ഡേവീസ്, കെ.വി. നായർ, എം.വി. രാജൻ, സെക്രട്ടറിമാരായ എൻ.എ. ജലീൽ, ടി.എൽ. റപ്പായി, എ.ജെ. ജോർജ്, എം.കെ. ബ്രൗണി, എ.ജി. ഷെയ്ക്ക്, അബ്​ദുൽ റസാഖ്, കെ.ജെ. പോൾ, കെ.ആർ. കിരൺ, സി.ജെ. പോൾസൺ, കെ.ജെ. ജോഷി, പി.സി. വർഗീസ്, ഡേവീസ് പുലിക്കോട്ടിൽ, പി.എ. ഹസൻ, യൂത്ത് വിങ് വിഭാഗം ലിയോ വളപ്പില, മുഹമ്മദ് ഫൻസീം, വനിതാ വിങ് വിഭാഗം ജയലക്ഷ്മി, ഷലൂജ കിരൺ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.