പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെൻററി അലോട്ട്മെൻറ്​: ഓൺലൈൻ അപേക്ഷ നാളെ വരെ

പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമൻെററി അലോട്ട്മൻെറ്​: ഓൺലൈൻ അപേക്ഷ നാളെ വരെ പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമൻെററി അലോട്ട്മൻെറ്​: ഓൺലൈൻ അപേക്ഷ നാളെ വരെ തൃശൂർ: പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമൻെററി അലോട്ട്മൻെറിൽ ഇടംപിടിക്കാത്തവർക്കും അപേക്ഷിക്കാൻ കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷിക്കാൻ അവസരം. വ്യാഴാഴ്​ച വൈകീട്ട്​ അഞ്ച്​ വരെയാണ്​ പുതുക്കൽ/പുതിയ അപേക്ഷ ഫോറം ഓൺലൈനായി സമർപ്പിക്കാൻ അവസരമുള്ളത്​. ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്മൻെറ്​ ലഭിക്കാത്തവർ സപ്ലിമൻെററി അലോട്ട്മൻെറിന്​ പരിഗണിക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ 'റിന്യൂ ആപ്ലിക്കേഷൻ' ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർ വെബ്സൈറ്റിലെ 'അപ്ലൈ ഓൺലൈൻ -എസ്.ഡബ്ല്യു.എസ്' ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിക്കണം. പ്രവേശനത്തി​ൻെറ തുടർ പ്രവർത്തനങ്ങൾക്ക്​ കാൻഡിഡേറ്റ് ലോഗിനും ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ- എസ്.ഡബ്ല്യു.എസ്' ലിങ്കിലൂടെ രൂപവത്​കരിക്കണം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മൻെറ്​ ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമൻെററി അലോട്ട്മൻെറിന്​ പരിഗണിക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ 'റിന്യൂ ആപ്ലിക്കേഷൻ' ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷൻ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. സപ്ലിമൻെററി അലോട്ട്മൻെറിനുള്ള ഒഴിവുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഒഴിവുകൾക്ക് അനുസൃതമായി വേണം പുതിയ ഓപ്ഷൻ നൽകാൻ. സപ്ലിമൻെററി അലോട്ട്മൻെറിന്​ പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ/കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനായി തെരഞ്ഞെടുക്കാനാവൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.