ചെറുതുരുത്തി: കോവിഡ് വ്യാപനസാഹചര്യത്തിൽ നവംബർ എട്ട്, ഒമ്പത് തീയതികളിൽ നടത്താനിരുന്ന കേരള കലാമണ്ഡലം എൻഡോവ്മൻെറ്- അവാർഡ് വിതരണം ജനുവരിയിലേക്ക് മാറ്റിയതായി വൈസ് ചാൻസലർ ഡോ. ടി. കെ. നാരായണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, എട്ടിന് നിശ്ചയിച്ച മുകുന്ദരാജ അനുസ്മരണവും, വള്ളത്തോൾ അനുസ്മരണവും നടക്കും. എട്ടിന് രാവിലെ 10ന് മുകുന്ദരാജ അനുസ്മരണം ഡോ. എം.വി. നാരായണനും, ഒമ്പതിന് രാവിലെ 10ന് വള്ളത്തോൾ അനുസ്മരണം ഡോ. സുനിൽ പി. ഇളയിടവും ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീണ്ടുനിൽക്കുന്ന കലാമണ്ഡലം നവതി ആഘോഷ ഉദ്ഘാടനവും നടക്കും. ഭരണസമിതി അംഗങ്ങളായ എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.