ഡ്യൂട്ടി ക്രമീകരണം: വിശ്രമമില്ലാതെ അഗ്​നിരക്ഷാസേന

തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഗ്​നിരക്ഷ സേനയുടെ പ്രവർത്തനം വിശ്രമമില്ലാതെ ഒരാഴ്​ച തുടർച്ചയായി ക്രമീകരിച്ചതിൽ ജീവനക്കാർക്ക്​ അമർഷം. രാപ്പകൽ ഭേദമില്ലാതെ പൂർണസമയം ഡ്യൂട്ടിയാണ് നിർദേശിച്ചിരിക്കുന്നത്. സ്​റ്റേഷനുകൾ പൂർണതോതിൽ പ്രവർത്തനക്ഷമമാകണം എന്നതിനാലാണ്​ പുതിയ മാർഗനിർദേശമെന്നാണ് പറയുന്നത്. നിലയങ്ങളിലെ ജീവനക്കാരെ എ, ബി എന്നിങ്ങനെ രണ്ട് ബാച്ചായി തിരിച്ചാണ് ഒാരോ ആഴ്​ച ഇടവിട്ട് ഡ്യൂട്ടി ക്രമീകരിക്കുന്നത്. ഈ ബാച്ചുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കാനും പാടില്ല. ജീവനക്കാരുടെ കുറവിലും ജോലി ഭാരത്തിലും വിയർക്കുന്ന സേനാംഗങ്ങളിൽ ചേരി തിരിവിനും സ്​പർധക്കും പുതിയ ക്രമീകരണം ഇടയാക്കുമെന്ന് ആരോപിച്ച്​ സേനാംഗങ്ങൾ അഗ്​നിരക്ഷാ സേന ഡയറക്​ടർ ജനറലിന്​ പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.